പുതുതായി ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആകെ 124 പേര്‍ രോഗമുക്തി നേടി

Apr 10, 2020, 6:36 PM IST

കാസര്‍കോട് മൂന്നുപേരടക്കം സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 27 പേര്‍ രോഗമുക്തി നേടിയത് കേരളത്തിന് ആശ്വാസമായി. ഇതുവരെ 124 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.