പ്രളയവും കാലാവസ്ഥാ വ്യതിയാനവും തടയാന്‍ പച്ചതുരുത്ത്; പദ്ധതിയുമായി ഹരിത കേരള മിഷന്‍

May 15, 2019, 10:09 AM IST

പക്ഷികളും ഔഷധ ചെടികളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ ജൈവ വൈവിധ്യ ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് പച്ചതുരുത്തിലൂടെ ഹരിത മിഷന്റെ ലക്ഷ്യം. മൂന്ന് സെന്റ് മുതല്‍ ലഭ്യമാകുന്ന ഭൂമിക്കനുസരിച്ച് എവിടെയും ഇത് നിര്‍മ്മിക്കാം. ആദ്യ ഘട്ടത്തില്‍ വിവിധ ജില്ലകളിലായി ആയിരം സ്ഥലത്ത് പദ്ധതി നടപ്പാക്കും.