'കടല്‍ക്ഷോഭത്തിന് ഇന്ന് തന്നെ നടപടി വേണം'; മന്ത്രിയെയും എംഎല്‍എയെയും തടഞ്ഞ് നാട്ടുകാര്‍

Jun 13, 2019, 3:27 PM IST

കടലാക്രമണം രൂക്ഷമായ വലിയതുറയില്‍ എത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും എംഎല്‍എ വിഎസ് ശിവകുമാറിനെയുമാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്. 22.5 കോടി രൂപ കടല്‍ഭിത്തി കെട്ടുന്നതിനടക്കം മന്ത്രിസഭ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് തന്നെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.