നിങ്ങളുടെ ഇഷ്ടനിറത്തിലാണോ വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്? ഒരു വാഹനം വാങ്ങുമ്പോൾ നിങ്ങൾ ഏത് നിറം തെരഞ്ഞെടുക്കും? പലരെയും കുഴക്കുന്ന ഒരു ചോദ്യമാവും ഇത്. 

വാഹന വിപണിക്ക് പ്രിയം മൂന്ന് നിറങ്ങളോടാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ വെള്ള നിറത്തിനോടാവുമത്രെ പൊതുവേ ആളുകള്‍ക്ക് താല്‍പര്യം. വെള്ള 38 ശതമാനവും, കറുപ്പ് 19 ശതമാനവും, ഗ്രേ 13 ശതമാനവും ആണ് ആളുകള്‍ തെരഞ്ഞെടുക്കുന്നത്. റീസെയില്‍ മൂല്യമാണ് വെള്ള നിറത്തിന്റെ പ്രധാന ഗുണം. മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകള്‍ക്ക് റീസെയില്‍ മൂല്യം കൂടുതല്‍ ലഭിക്കും.

എന്തായാലും ഇപ്പോഴിതാ നിറങ്ങൾ വാഹനത്തിന്റെ സുരക്ഷയേയും ഇന്ധനക്ഷമതയേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുകയാണ് മോട്ടാർ വാഹന വകുപ്പ്. വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിലാണ് ഈ  വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. 

ലോകത്ത് 80 % കാറുകളും ഇന്ത്യയിൽ 40 % കാറുകളും വെളുത്ത നിറത്തിലാണ് നിരത്തിലിറങ്ങുന്നതെന്നും പുതിയ വാഹനങ്ങൾ വെളുത്ത നിറത്തിലാണെങ്കിൽ വില കുറവും സെക്കന്റ് ഹാൻഡ് വിപണികളിൽ വില കൂടുകയും ചെയ്യുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വീഡിയോ കാണാം.