തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾ കേരളത്തിനുള്ളിൽ നിന്നും ലോഡ് എടുത്ത് സംസ്ഥാനത്തിനുള്ളിൽ തന്നെ ഇറക്കുന്നതു വിലക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാഷണൽ പെർമിറ്റ് ലോറികളുടെ ഇത്തരം യാത്രകള്‍ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ വിലക്കാമെന്ന് നിയമമുണ്ട്. 1989ലെ കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ 90–ാം ചട്ടം ഭേദഗതി ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ നിയമം അനുസരിച്ചാണു സർക്കാർ ഉത്തരവ്. 

എന്നാല്‍ ഐഎസ്ആർഒ, കൊച്ചി മെട്രോ റെയിൽ, തുറമുഖ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട  വാഹനങ്ങളെ പുതിയ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.