ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും രണ്ട് വിധികൾ പ്രസ്താവിക്കും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാളെ വിധി പറയുന്നത്.

ദില്ലി: വിവി പാറ്റ് കേസില്‍ നാളെ സുപ്രീംകോടതി വിധി വരും. വിവി പാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീംകോടതി വിധി. രണ്ട് വിധികളാണ് ഉള്ളത്.

ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും രണ്ട് വിധികൾ പ്രസ്താവിക്കും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാളെ വിധി പറയുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷനുകളില്‍ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്‍റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞിരുന്നു. 

ഭരണഘടന സ്ഥാപനത്തിന്‍റെ നിയന്ത്രണത്തിലുള്ള തെരഞ്ഞെടുപ്പിനെ കോടതിക്ക് നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Also Read:- അതിവേഗം സിബിഐ ; സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo