Asianet News MalayalamAsianet News Malayalam

തോല്‍വിക്ക് ശേഷം ഷാക്കിബിനെ ലങ്കന്‍ ആരാധകര്‍ കൂവി തോല്‍പ്പിച്ചു

  • നിദാഹസ് ട്രോഫി ഫൈനലിന് ശേഷമായിരുന്നു പ്രേമദാസ സ്റ്റേഡിയത്തില്‍ ഷാക്കിബിനെ ആരാധകര്‍ നിര്‍ത്താതെ കൂവിയത്. 
lankan cricket fan booed shakib al hasan

കൊളംബൊ: ഇന്ത്യയോട് പരാജയപ്പെട്ടത് പിന്നാലെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ ലങ്കന്‍ ആരാധകര്‍ കൂവി തോല്‍പ്പിച്ചു. നിദാഹസ് ട്രോഫി ഫൈനലിന് ശേഷമായിരുന്നു പ്രേമദാസ സ്റ്റേഡിയത്തില്‍ ഷാക്കിബിനെ ആരാധകര്‍ നിര്‍ത്താതെ കൂവിയത്. 

എന്നാല്‍ ഒരുതരത്തിലുള്ള പിന്തുണയും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷാക്കിബ് മത്സരശേഷം പറഞ്ഞു. എവേ ഗ്രൗണ്ടുകളില്‍ ഞങ്ങള്‍ പിന്തുണ പ്രതീക്ഷിക്കാറില്ല. അത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറുമില്ല. ഏതെങ്കിലും വിധത്തിലുള്ള പിന്തുണ ലഭിച്ചാല്‍ തന്നെ അതില്‍ സന്തോഷം മാത്രം. ആര് ആരേ പിന്തുണക്കുന്നു എന്നുള്ളതില്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. നല്ല ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കാറെന്നും ഷാക്കിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മത്സരത്തിനിടെ പലപ്പോഴായി ബംഗ്ലാ ടീമിനെ കളിയാക്കി ലങ്കന്‍ ആരാധകര്‍ നാഗ നൃത്തം ചെയ്തിരുന്നു. ലങ്കക്കാരുടെ പിന്തുണപോലും ഇന്ത്യന്‍ ടീമിനായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന തത്വമായിരുന്നു  ലങ്കന്‍ ആരാധകര്‍ സ്വീകരിച്ചത്. ലങ്കന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ സ്വഭാവദൂഷ്യത്തിനെതിരേ വിമര്‍ശനമുണ്ടായിരുന്നു.
 

Follow Us:
Download App:
  • android
  • ios