ദില്ലി: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 368 ഒഴിവുകളുണ്ട്. ഡിസംബർ 15 മുതൽ ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. 

മാനേജർ-ഫയർ സർവീസസ് (11): ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, 5 വർഷം പ്രവൃത്തിപരിചയം.
മാനേജർ- ടെക്നിക്കൽ (2): മെക്കാനിക്കൽ/ഓട്ടോമൊബീലിൽ ബിഇ/ബിടെക്, 5 വർഷം പ്രവൃത്തിപരിചയം.
ജൂനിയർ എക്സിക്യൂട്ടീവ്-എയർ ട്രാഫിക് കൺട്രോൾ (264): ബിഎസ്‌സി (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം).
ജൂനിയർ എക്സിക്യൂട്ടീവ്- എയർപോർട് ഓപ്പറേഷൻസ് (83): സയൻസ് ബിരുദവും എംബിഎയും അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ (8): മെക്കാനിക്കൽ/ ഓട്ടോമൊബീലിൽ ബിഇ/ബിടെക്.

പ്രായപരിധി (2020 നവംബർ 30 ന്): മാനേജർക്ക് 32 വയസ്സും ജൂനിയർ എക്സിക്യൂട്ടീവിന് 27 വയസ്സും. അർഹരായവർക്ക് ഇളവ് ലഭിക്കും. ശമ്പളം: മാനേജർ: 60,000-1,80,000, ജൂനിയർ എക്സിക്യൂട്ടീവ്: 40,000-1,40,000.