തിരുവനന്തപുരം: കേരള സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിലും യുഐടികളിലും ബിരുദ കോഴ്സുകളിലേക്ക് സ്പെഷൽ സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കും കോളേജിൽ അഡ്മിഷൻ എടുക്കുന്നതിനുള്ള തീയതി ഡിസംബർ 10 വരെ നീട്ടിയിരിക്കുന്നു.