ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. ബിരുദമാണ് അടിസ്ഥാന യോ​ഗ്യത. തൊഴിലുറപ്പ് മിഷനിലോ ഇതര സർക്കാർ മിഷനുകളിലോ ഏജൻസികളിലോ അഞ്ചുവർഷമോ അതിലധികമോ കാലം പ്രവർത്തിപരിചയം ആവശ്യമാണ്. മാർച്ച് 31നകം അപേക്ഷ ലഭിച്ചിരിക്കണം. വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ബന്ധപ്പെടേണ്ട ഫോൺനമ്പർ - 04712313385, 04712314385.