മുംബൈ: രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ മുംബൈയിലെ ട്രോംബെ, താൽ ഓപ്പറേറ്റിങ് യൂണിറ്റുകളിൽ 358 ട്രേഡ് അപ്രന്റിസ് ഒഴിവുകളുണ്ട്. ഡിസംബർ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്, ലബോറട്ടറി അസിസ്റ്റന്റ് കെമിക്കൽ പ്ലാന്റ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി പഠിച്ച് ബിഎസ്‌സി കെമിസ്ട്രി ജയം, 25 വയസ്.
ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ്: ഫിസിക്സ്, കെമിസ്ട്രി പഠിച്ച് ബിഎസ്‌സി ഫിസിക്സ് ജയം, 25 വയസ്.
മെയിന്റനൻസ് മെക്കാനിക് കെമിക്കൽ പ്ലാന്റ്, ഇലക്ട്രിഷ്യൻ, ബോയിലർ അറ്റൻഡന്റ്, മെഷിനിസ്റ്റ്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പതോളജി): സയൻസും മാത്‌സു പഠിച്ച് പ്ലസ്ടു ജയം, 21 വയസ്. മെഡിക്കൽ ലാബ് ടെക്നീഷ്യ‌ന് 25 വയസ്.
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): എട്ടാംക്ലാസ് ജയം, 21 വയസ്.
സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), സെക്രട്ടേറിയൽ അസിസ്റ്റന്റ്: പ്ലസ്ടു ജയം. ബിരുദം/ ഡിപ്ലോമ ഇൻ എക്സിക്യൂട്ടീവ് പഴ്സനൽ അസിസ്റ്റന്റ്/ തത്തുല്യ യോഗ്യതക്കാർക്ക് മുൻഗണന. 
സ്റ്റെനോഗ്രഫർ - 21 വയസ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്- 25 വയസ്.
ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്: പ്ലസ്ടു ജയം, 25 വയസ്.
ഹൗസ്കീപ്പർ (ഹോസ്പിറ്റൽ), ഫുഡ് പ്രൊഡക്ഷൻ (ജനറൽ): പത്താംക്ലാസ് ജയം. ഹൗസ്കീപ്പർ- 25 വയസ്, ഫുഡ് പ്രൊഡക്ഷൻ- 21 വയസ്.
എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്): എംബിഎ (എച്ച്ആർ)/ എംഎസ്ഡബ്ല്യു/ ഫുൾടൈം ദ്വിവൽസര പിജി ഡിപ്ലോമ (പഴ്സനൽ മാനേജ്മെന്റ്/ പഴ്സനൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ), 25 വയസ്.
എക്സിക്യൂട്ടീവ് (മാർക്കറ്റിങ്) ട്രെയിനി: എംബിഎ മാർക്കറ്റിങ്/ മാർക്കറ്റിങ് മാനേജ്മെന്റിൽ ഫുൾടൈം ദ്വിവൽസര പിജി ഡിപ്ലോമ, 25 വയസ്.
എക്സിക്യൂട്ടീവ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) ട്രെയിനി: സിഎ/ ഐസിഡബ്ല്യുഎ/ എംഎഫ്സി/ എംബിഎ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)/ ഫിനാൻഷ്യൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ, 25 വയസ്.
എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) ട്രെയിനി: ബിരുദം, ഇംഗ്ലിഷ് പരിജ്ഞാനം, 25 വയസ്.
കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കംപ്യൂട്ടർ: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ.
മെഡിക്കൽ ലാബ് ടെക്നീഷ്യൻ: മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമപ്രായം: 25 വയസ്.ഉദ്യോഗാർഥികൾ യോഗ്യതാപരീക്ഷയിൽ 50 % മാർക്ക് നേടിയിരിക്കണം.