ദില്ലി: പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യയുടെ കോർപറേറ്റ്, റീജനൽ ഓഫിസുകളിൽ ഗ്രാജുവേറ്റ്/ ഡിപ്ലോമ എൻജിനീയർ അപ്രന്റിസിന്റെ 68 ഒഴിവ്. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. എറണാകുളത്തും ഒഴിവുണ്ട്. ഒരു വർഷമാണ് പരിശീലനം. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

60 % മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ നാല് വർഷത്തെ എൻജിനീയറിങ്/ ടെക്നോളജി ബിരുദം/ മൂന്ന് വർഷത്തെ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് (ഇന്ത്യ) നടത്തുന്ന പരീക്ഷയുടെ എ, ബി സെക്ഷനുകളിൽ ജയം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് (ഇന്ത്യ) നടത്തുന്ന ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിലുള്ള ഗ്രാജുവേറ്റ് മെംബർഷിപ് പരീക്ഷാജയം ആണ് യോ​ഗ്യത. 18-27 വയസ് ആണ് പ്രായപരിധി.  ഗ്രാജുവേറ്റ് എൻജിനീയർക്ക് 14,000 രൂപയും ഡിപ്ലോമ എൻജിനീയർക്ക് 12,000 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.