Asianet News MalayalamAsianet News Malayalam

'തോറ്റുകൊടുക്കുന്ന പ്രശ്നമില്ല'; കൊവിഡ് 19നെതിരെ പാട്ടും നൃത്തവുമായി ബ്രാവോ

വിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ വേറിയ ശ്രമത്തിലൂടെയാണ് ജാഗ്രതാ സന്ദേശം കൈമാറുന്നത്

Dwayne Bravo new song on Covid 19
Author
St Lucia, First Published Mar 28, 2020, 5:10 PM IST

സെന്‍റ് ലൂസിയ: കൊവിഡ് 19 വലിയ ഭീഷണി സൃഷ്ടിക്കുമ്പോള്‍ വലിയ സഹായങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കായിക ലോകം. ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റോജർ ഫെഡററും അടക്കമുള്ളവർ സഹായഹസ്തവുമായി രംഗത്തെത്തി. പല ക്രിക്കറ്റ് താരങ്ങളും കൊവിഡ് ജാഗ്രതാ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ തിരക്കുകളിലാണ്. 

Read more: യുവതാരം ദക്ഷിണാഫ്രിക്കന്‍ ടീം വിട്ടു; ഇനി കളിക്കുക അമേരിക്കയില്‍

വിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ വേറിയ ശ്രമത്തിലൂടെയാണ് ജാഗ്രതാ സന്ദേശം കൈമാറുന്നത്. പാട്ടുകളും ഡാന്‍സും കൊണ്ട് ഏറെ ശ്രദ്ധേയനായ ബ്രാവോ പുതിയ സംഗീതം പുറത്തിറക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബ്രാവോ പാട്ട് പുറത്തുവിട്ടത്. ഒരുമിച്ച് പോരാടാമെന്നും പോസിറ്റീവ് സംഗീതം ആസ്വദിക്കാമെന്നും ബ്രാവോ കുറിച്ചു. #StayHomeStaySafe എന്ന ഹാഷ്ടാഗും ഒപ്പമുണ്ടായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

#WeNotGivingUp 🔥🔥🔥🎶🎶🇹🇹🇹🇹🙏🙏 @djb47brand the Champion brand

A post shared by Dwayne Bravo Aka Mr. Champion🏆 (@djbravo47) on Mar 27, 2020 at 6:27pm PDT

മഹാമാരി മൂലം 28,000ത്തിലേറെ പേരാണ് ഇതിനകം മരണമടഞ്ഞത്. ആറ് ലക്ഷത്തിലേറെ പേർ രോഗത്തിന്‍റെ പിടിയിലായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം തിരിച്ചറിഞ്ഞത് എങ്കില്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത്. ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് ഇറ്റലിയില്‍ ഇതിനകം ജീവന്‍ നഷ്ടമായത്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios