Asianet News MalayalamAsianet News Malayalam

കോലിക്ക് സുരക്ഷാ ഭീഷണിയില്ല, ആർസിബി അഹമ്മദാബാദിലെ പരിശീലനം ഉപേക്ഷിക്കാൻ കാരണം കനത്ത ചൂടെന്ന് റിപ്പോർട്ട്

നേരത്തെ വിരാട് കോലിക്ക് നേരെ ഉയര്‍ന്ന ആക്രമണ ഭീഷണിയെത്തുടര്‍ന്നാണ് ആര്‍സിബി പരിശീലനം ഉപേക്ഷിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

no terror threat for Virat Kohli,RCB skipped practice due to Ahmedabad heat reports
Author
First Published May 22, 2024, 4:39 PM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിന് മുമ്പുള്ള ഏക പരിശീലന സെഷന്‍ ആര്‍സിബി ഉപേക്ഷിക്കാന്‍ കാരണം വിരാട് കോലിക്കുള്ള സുരക്ഷാ ഭീഷണയല്ലെന്ന് റിപ്പോര്‍ട്ട്. കനത്ത ചൂട് കാരണമാണ് ആര്‍സിബി പരിശീലനത്തിന് ഇറങ്ങാത്തത് എന്നാണ് സൂചന. നേരത്തെ വിരാട് കോലിക്ക് നേരെ ഉയര്‍ന്ന ആക്രമണ ഭീഷണിയെത്തുടര്‍ന്നാണ് ആര്‍സിബി പരിശീലനം ഉപേക്ഷിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ അഹമ്മദാബാദിലെ കനത്ത ചൂടുമൂലം ആര്‍സിബി താരങ്ങള്‍ പരിശീലനം വൈകുന്നേരത്തേക്ക് മാറ്റിവെക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഫ്ലഡ് ലൈറ്റിലുള്ള പരിശീലനത്തിന് 6.30വരെ കാത്തിരിക്കണ്ടിവരുമെന്നതിനാല്‍ പരിശീലനം ഉപേക്ഷിക്കാന്‍ പിന്നീട് ആര്‍സിബി തീരുമാനിച്ചു.

പ്രായത്തിന്‍റെ ആനുകൂല്യമൊന്നും ആരും തരില്ല, കളിക്കണമെങ്കില്‍ ഫിറ്റായിരുന്നെ പറ്റൂ; തുറന്നു പറഞ്ഞ് ധോണി

രണ്ട് മുതല്‍ അഞ്ച് മണിവരെയായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍സിബിക്ക് പരിശീലനത്തിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ചൂട് കാരണം അവര്‍ ഇത് നാലു മുതല്‍ ആറ് വരെ ആക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഫ്ലഡ് ലൈറ്റ് സൗകര്യം ആറര മുതലേ ലഭ്യമാവു എന്നതിനാല്‍ അവര്‍ പിന്നീട് പരിശീലനം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് സ്റ്റേഡിയം അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കളിക്കാരുടെ പരിക്കോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ മൂലമല്ല പരിശീലനസെഷന്‍ മാറ്റിയതെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍ഡോര്‍ പരിശീലനത്തിന് സൗകര്യമൊരുക്കാമെന്ന് അറിയിച്ചെങ്കിലും 40-45 ഡിഗ്രി ചൂടില്‍ പരിശീലനം നടത്തുന്നത് ബുദ്ധിമുട്ടാവുമെന്ന് കണ്ട് അവര്‍ പരിശീലനം തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു.

0,0,0, അഹമ്മദാബാദിൽ സുനില്‍ നരെയ്ന്‍ വട്ടപൂജ്യം, കൊല്‍ക്കത്തയെ ആശങ്കയിലാഴ്ത്തുന്നത് ഈ റെക്കോര്‍ഡ്

തുടര്‍ച്ചയായ ആറ് ജയങ്ങളുമായി പ്ലേ ഓഫിലെത്തിയ ആര്‍സിബി അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നെറ്റ് റണ്‍റേറ്റില്‍ പിന്നിലാക്കിയാണ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയത്. ലീഗില്‍ തുടക്കം മുതല്‍ ടോപ് ടുവിലുണ്ടായിരുന്ന രാജസ്ഥാനാകട്ടെ അവസാനം കളിച്ച നാലു കളികളില്‍ തോറ്റതോടെയാണ് നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന് പിന്നിലായി മൂന്നാം സ്ഥാനത്തായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios