ഏറ്റവും പ്രയാസകരമായ കാര്യം ഞാന്‍ വര്‍ഷം മുഴുവന്‍ ക്രിക്കറ്റ് കളിക്കുന്നില്ല എന്നതാണ്. എന്നാലും എല്ലായ്പ്പോഴും ഫിറ്റായിരിക്കുകയും വേണം.

റാഞ്ചി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ പ്ലേ ഓഫിന് പിന്നാലെ റാഞ്ചിയിലേക്ക് പറന്ന ധോണി വിരമിക്കലിനെക്കുറിച്ച് ഇതുവരെ മനസുതുറന്നിട്ടില്ല. പതിവുപോലെ അപ്രതീക്ഷിതമായിട്ടായിരിക്കും ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ധോണി ഒരു സീസണ്‍ കൂടി ചെന്നൈക്കായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്ത ഐപിഎല്ലില്‍ കളിക്കുകയാണെങ്കില്‍ ധോണിക്ക് 44 വയസാവും. കാലിലെ പേശികള്‍ക്കേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനാവാനിരിക്കുന്ന ധോണി ഇതിനുശേഷമാകും വിരമിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക എന്നാണ് കരുതുന്നത്. ഇതിനിടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐപിഎല്ലില്‍ തുടരുമോ എന്ന കാര്യത്തില്‍ ധോണി മനസു തുറന്നു. ഐപിഎല്‍ പോലെ നിലവാരമുള്ള ടൂര്‍ണമെന്‍റുകളില്‍ കളിക്കണമെങ്കില്‍ ശാരീരികക്ഷമത നിലനിര്‍ത്താതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ധോണി വ്യക്തമാക്കി.അവിടെ തനിക്ക് പ്രായത്തിന്‍റെ ആനുകൂല്യമൊന്നും ലഭിക്കില്ലെന്നും ധോണി പറഞ്ഞു.

0,0,0, അഹമ്മദാബാദിൽ സുനില്‍ നരെയ്ന്‍ വട്ടപൂജ്യം, കൊല്‍ക്കത്തയെ ആശങ്കയിലാഴ്ത്തുന്നത് ഈ റെക്കോര്‍ഡ്

ഏറ്റവും പ്രയാസകരമായ കാര്യം ഞാന്‍ വര്‍ഷം മുഴുവന്‍ ക്രിക്കറ്റ് കളിക്കുന്നില്ല എന്നതാണ്. എന്നാലും എല്ലായ്പ്പോഴും ഫിറ്റായിരിക്കുകയും വേണം.മത്സരത്തിനിറങ്ങുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്ന യുവതാരങ്ങളുമായിട്ടാണ് നമ്മള്‍ മത്സരിക്കേണ്ടിവരിക. അവിടെ നമ്മള്‍ ഫിറ്റ് അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ എളുപ്പമല്ല. പ്രഫഷണല്‍ സ്പോര്‍ട്സില്‍ തുടരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കളിക്കണമെന്നുണ്ടെങ്കില്‍ നമ്മള്‍ ഫിറ്റായിരിക്കണം. അല്ലെങ്കില്‍ നമുക്ക് പകരം അവിടെ വേറെ ആളുണ്ട്. അവിടെ പ്രായത്തിന്‍റെ ആനുകൂല്യമൊന്നുമില്ല.പ്രായം അത്തരം ആനുകൂല്യങ്ങളൊന്നും നിങ്ങള്‍ക്ക് ചെയ്തു തരില്ല.കളിച്ചില്ലെങ്കിലും എപ്പോഴും പരിശീലനം നടത്തണം ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.

വാർണറെ പോലും പുറത്തിരുത്തിയ അടിവീരൻ; ഐപിഎല്ലിൽ മിന്നിയ യുവ താരത്തെ ലോകകപ്പ് റിസർവ് ടീമിലെടുത്ത് ഓസ്ട്രേലിയ

കരിയറില്‍ തിരിക്കിലായിരുന്ന കാലത്ത് കുടുംബവുമൊത്തുള്ള നിമിഷങ്ങള്‍ നഷ്ടമായിരുന്നു.രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയപ്പോള്‍ ഞാന്‍ കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവിടാന്‍ തീരുമാനിച്ചു.അതേസമയം മാനസികമായി ആക്ടീവായിരിക്കാനും. ഭാഗ്യത്തിന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ ശ്രദ്ധമാറിപോകുന്ന പ്രശ്നങ്ങള്‍ എനിക്ക് പൊതുവെ കുറവാണ്. എനിക്ക് കൃഷി ഇഷ്ടമാണ്, ബൈക്കോടിക്കാൻ ഇഷ്ടമാണ്, വിന്‍റേജ് കാറുകളോട് പ്രിയമുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ എന്‍റെ സമ്മര്‍ദ്ദം അകറ്റുന്ന കാര്യങ്ങളാണ്. അതുപോലെ വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയൊക്കെ എനിക്കിഷ്ടമാണ്. അവരുടെ സ്നേഹം ഉപാധികളില്ലാത്തതാണ്. ഞാന്‍ തോറ്റാലും ജയിച്ചാലും എന്‍റെ വളര്‍ത്തുനായ എന്നെ ഒരുപോലെയാണ് സ്വീകരിക്കാറുള്ളത്. അതുപോലെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ എന്‍റെ ഗ്യാരേജില്‍ പോയി വാഹനങ്ങള്‍ക്കൊപ്പം കുറച്ചുസമയം ഇരുന്നാൽ തന്‍റെ സമ്മര്‍ദ്ദമെല്ലാം അകലുമെന്നും ധോണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക