മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഭിന്നശേഷികാരിയായ അധ്യാപികക്ക് സ്കൂളിലെ പ്രധാന അധ്യാപകന്‍റെ മർദ്ദനം. എടവണ്ണ ജിഎംഎൽപി സ്കൂളിലെ അറബിക് അധ്യാപികയായ ജസീനയ്ക്ക് നേരയാണ് മർദ്ദനം ഉണ്ടായത്. സ്കൂളിലെ പ്രധാന അധ്യാപകനായ ലത്തീഫിനെതിരെയാണ് പരാതി. ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി  അധ്യാപികയുടെ കുടുംബം ആരോപിക്കുന്നു. 

മർ‍ദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ അധ്യാപികയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.