Asianet News MalayalamAsianet News Malayalam

അനധികൃതമായി ഇന്ത്യയില്‍ താമസിച്ചു; മൂന്ന് ബംഗ്ലാദേശികള്‍ക്ക് കടുത്ത ശിക്ഷ

വിസയും പാസ്പോര്‍ട്ടും വ്യാജമായി ഉണ്ടാക്കി അനധികൃതമായി ഇന്ത്യയില്‍ താമസിച്ചു എന്ന കുറ്റമാണ് മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം അധികം ജയില്‍ വാസം അനുഭവിക്കേണ്ടി വരും

three Bangladesh nationals Get Jail punishment For Illegal Stay In Country
Author
Lucknow, First Published Jan 17, 2020, 11:08 AM IST

ലക്നൗ: അനധികൃതമായി ഇന്ത്യയില്‍ താമസിക്കവേ പിടിയിലായ മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മൂവരും തെറ്റുകാരാണെന്ന് കണ്ടെത്തിയതോടെ അഞ്ച് വര്‍ഷത്തെ തടവും ഓരോരുത്തര്‍ക്കും 19,000 രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. വിസയും പാസ്പോര്‍ട്ടും വ്യാജമായി ഉണ്ടാക്കി അനധികൃതമായി ഇന്ത്യയില്‍ താമസിച്ചു എന്ന കുറ്റമാണ് മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം അധികം ജയില്‍ വാസം അനുഭവിക്കേണ്ടി വരുമെന്നും പ്രത്യേക ജഡ്ജി സഞ്ജീവ് കുമാര്‍ ഉത്തരവിട്ടു. 2017ലാണ് മൊഹ്ദ് ഫിര്‍ദൗസ്, ഇമ്രാന്‍, ഫരീരുദ്ദീന്‍ എന്നിവരെ ഉത്തര്‍പ്രദേശ് ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് പിടികൂടുന്നത്. അമൃത്സര്‍-ഹൗറ എക്സ്പ്രസില്‍ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.

കൂടുതല്‍ അന്വേഷണത്തിലാണ് മൂവരും പാസ്പോര്‍ട്ട് വ്യാജമായിയുണ്ടാക്കിയതാണെന്നും എടിഎസ് കണ്ടെത്തിയത്. ഒരു സംശയത്തിനും ഇടമില്ലാതെ എടിഎസ് കേസ് തെളിയിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിത്വം തെളിയിക്കാനായി വ്യാജ തിരിച്ചറിയല്‍ രേഖകളും പ്രതികളുണ്ടാക്കിയിരുന്നു. 

കണ്ണൂരില്‍ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറ്, പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

പാകിസ്ഥാനിൽ നിന്നെത്തിയ 'കുടിയേറ്റക്കാരി' രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

'ഫെറ്റിഷിസ്റ്റ്' യുവാവ് ഓട്ടോയാത്രക്കിടെ യുവതിയുടെ മുടി മോഷ്ടിച്ചു; മാതാപിതാക്കളെ വിളിച്ചുവരുത്തി പൊലീസ് മുന്നറിയിപ്പ് നല്‍കി

Follow Us:
Download App:
  • android
  • ios