ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നില്‍ കെസി വേണുഗോപാലിനും വിഎം സുധീരനും എതിരെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ത്രിവിക്രമന്‍ തമ്പിക്കെതിരേയും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. 

ആലപ്പുഴ: ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്ന് എഴുതിയ പോസ്റ്റര്‍ ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിച്ചിരിക്കുന്നത്. ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നില്‍ കെസി വേണുഗോപാലിനും വിഎം സുധീരനും എതിരെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

അമ്പലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ത്രിവിക്രമന്‍ തമ്പിക്കെതിരേയും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അരീത ബാബുവിന്റെ പേര് ഉയരുന്നുണ്ട്. എന്നാല്‍ ലിജുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പോസ്റ്റര്‍ പ്രചരണത്തിലൂടെ ആവശ്യപ്പെടുന്നത്.