Asianet News MalayalamAsianet News Malayalam

'ശോഭയ്ക്ക് സീറ്റ് നൽകാതിരിക്കാൻ ശ്രമിച്ചിട്ടില്ല, വി. മുരളീധരനെ കേരളത്തിൽ പ്രതീക്ഷിച്ചിരുന്നു': സുരേന്ദ്രൻ

വി.മുരളീധരന്റെ കാര്യം അങ്ങനെയല്ല 2016-ൽ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ താമസിച്ചു കൊണ്ട് പ്രചാരണം തുടരുകയായിരുന്നു. അദ്ദേഹം തന്നെ അവിടെ മത്സരിക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തിൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല.

 

bjp leader K surendran on sobha surendran issue special interview with sindhu sooryakumar
Author
Kerala, First Published Mar 31, 2021, 4:03 PM IST

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ ത‍ര്‍ക്കങ്ങളിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും സീറ്റ് നൽകാതിരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ ആദ്യമേ പറഞ്ഞ‍ിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ശോഭ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെ അഭിപ്രായമെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. 

സുരേന്ദ്രന്റെ വാക്കുകൾ 
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ ആദ്യമേ പറഞ്ഞൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ശോഭ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെ അഭിപ്രായം. വി.മുരളീധരന്റെ കാര്യം അങ്ങനെയല്ല 2016-ൽ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ താമസിച്ചു കൊണ്ട് പ്രചാരണം തുടരുകയായിരുന്നു. അദ്ദേഹം തന്നെ അവിടെ മത്സരിക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തിൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല. കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. അതിൽ അൽപം കാലതാമസമുണ്ടായി. അതിനോടകം പലതരം വാര്‍ത്തകൾ വന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത് ആ വിവാദങ്ങളൊക്കെ നമ്മുക്ക് തുണയായി എന്നാണ്. ജയിക്കാവുന്ന തരത്തിൽ അവിടെ മത്സരം കൊണ്ടു വരാനായി. 

ചെങ്ങന്നൂരിൽ മാധ്യമങ്ങൾ പറഞ്ഞത് അമിത് ഷായും മോദിയും തീരുമാനിച്ച സ്ഥാനാർത്ഥിയെ സുരേന്ദ്രൻ വെട്ടിയെന്നാണ്, പിന്നെ നേരെ തിരിച്ചും പറഞ്ഞു. ഇവിടെ മാധ്യമങ്ങളെല്ലാം പിണറായി ഭക്തൻമാരാണ്. ഇവിടെ ഇടതുപക്ഷത്ത് എന്തൊക്കെ പ്രശ്നമുണ്ട്. അതൊന്നും എവിടെയും ചർച്ചയാവില്ല. മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി.ജയരാജൻ പറയുന്നത് ഇനി മത്സരിക്കാൻ സീറ്റ് കിട്ടിയാലും വേണ്ടെന്നാണ്. ഇങ്ങനെ എന്തൊക്കെ ഉണ്ടായി. അതൊന്നും പക്ഷേ എവിടെയും ചർച്ചയാവുന്നില്ല. എന്നാൽ ഒൻപത് മാസമായി ശോഭാ സുരേന്ദ്രനാണ് പ്രധാന പ്രശ്നമെന്നും സുരേന്ദ്രൻ കൂട്ടിച്ചേ‍ത്തു. 

Follow Us:
Download App:
  • android
  • ios