Asianet News MalayalamAsianet News Malayalam

റഫാൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 59 ശതമാനം പേർ

റഫാൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് അറിയില്ലെന്നാണ് 25 ശതമാനം പേര്‍ പറയുന്നത് 
 

rafale will affect election result says majority asianet poll
Author
Trivandrum, First Published Feb 13, 2019, 7:39 PM IST

അഴിമതിക്കും സ്വജന പക്ഷപാതത്തിനും തെളിവ് നിരത്തി പാര്‍ലമെന്റിനകത്തും പുറത്തും റഫാൽ മോദിക്കെതിരായ ആയുധമാക്കുകയാണ് കോൺഗ്രസ്. റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണം നിങ്ങളുടെ വോട്ടിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് സ്വാധീനിക്കും എന്ന് ഉറപ്പിച്ച് പറഞ്ഞ 22 ശതമാനം പേരുണ്ട് കേരളത്തിൽ. റഫാൽ ആരോപണം സ്വാധീനിക്കാനിടയുണ്ടെന്ന് വിശ്വസിക്കുന്ന 37 ശതമാനം പേര്‍ ഇതിന് പുറമെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറുമായി സഹകരിച്ച് നടത്തിയ സര്‍വെയിൽ റഫാൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് പറഞ്ഞ 16 ശതമാനം പേരുണ്ട്. റഫാൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് അറിയില്ലെന്നാണ് 25 ശതമാനം പേര്‍ പറയുന്നത് 


 

Follow Us:
Download App:
  • android
  • ios