സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. കരീമ ബീഗത്തിന്റെ സംസ്‍കാര ചടങ്ങ് ഇന്നുതന്നെ നടക്കും. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സംഗീതഞ്‍ജൻ രാജഗോപാല കുലശേഖരൻ ആണ് കരീമ ബീഗത്തിന്റെ ഭര്‍ത്താവ്. കരീമ ബീഗത്തിന്റെ ഫോട്ടോ എ ആര്‍ റഹ്‍മാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. താൻ സംഗീതത്തിലേക്ക് എത്താൻ കാരണം അമ്മയാണ് എന്ന് എ ആര്‍ റഹ്‍മാൻ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ അടക്കം ഒട്ടേറെ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചയാളാണ്  കരീമ  ബീഗത്തിന്റെ ഭര്‍ത്താവ് രാജഗോപാല കുലശേഖരൻ. എ ആര്‍ റഹ്‍മാന്റെ അച്ഛനായ രാജഗോപാല കുലശേഖരന്റെ ആദ്യ മലയാള ഗാനമായ ചൊട്ട മുതല്‍ ചുടലെ വരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയാണ് തന്നെ സംഗീതത്തിലേക്ക് നയിച്ചത് എന്നായിരുന്നു എ ആര്‍ റഹ്‍മാൻ പറഞ്ഞിരുന്നത്. സിനിമകളില്‍ കാണുന്ന അമ്മ- മകൻ ബന്ധമല്ല അതിനുമപ്പുറമായിരുന്നു തങ്ങളെന്ന് എ ആര്‍ റഹ്‍മാൻ പറഞ്ഞിരുന്നത്. കരീമ ബീഗത്തിന്റെ ഫോട്ടോ എ ആര്‍ റഹ്‍മാൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അഭിമുഖങ്ങളില്‍ എ ആര്‍ റഹ്‍മാൻ അമ്മയെ കുറിച്ച് പറയാറുണ്ട്.

എ ആര്‍ റഹ്‍മാന് ഒമ്പത് വയസുള്ളപ്പോഴായിരുന്നു അച്ഛൻ രാജഗോപാല കുലശേഖരന്റെ മരണം.

അച്ഛന്റെ മരണത്തെ തുടര്‍ന്ന് അമ്മ കരീമ ബീഗമായിരുന്നു എ ആര്‍ റഹ്‍മാനെ വളര്‍ത്തിയത്.