കുട്ടികളെ ചിത്രരചന പരിശീലിപ്പിച്ച് നടൻ അജു വര്‍ഗീസ്. നാലു കുട്ടികളെ ഒരുമിച്ച് ഇരുത്തി ചിത്രം വരയ്‍ക്കാൻ പഠിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് അജു വര്‍ഗീസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നാല് മക്കള്‍ക്കൊപ്പമാണ് അജു വര്‍ഗീസ് ഉള്ളത്. ചുമരില്‍ അജു ചിത്രം വരയ്‍ക്കുകയാണ്. കുട്ടികള്‍ ബുക്കിലും ചിത്രം വരയ്ക്കുന്നു. ചിത്രരചന വളരെ സിമ്പിള്‍ അല്ലെ, ദേ കണ്ടോ ഇത്രയുള്ളൂവെന്നാണ് ഫോട്ടോയ്‍ക്ക് അജു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ജുവാന, ഇവാൻ എന്നി ഇരട്ടക്കുട്ടികളായിരുന്നു അജുവിന് ആദ്യം ജനിച്ചത്. പിന്നീട് ജേക്ക, ലൂക്ക് എന്ന ഇരട്ടക്കുട്ടികളും.