മന്ത്രി വോട്ട് ചെയ്യാനായി എത്തിയതും വൈദ്യുതി പോയത് വോട്ടർമാരിൽ ചിരി പടര്‍ത്തി. 

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമ്മോറിയൽ എൽപി സ്കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വോട്ട് ചെയ്യാനായി എത്തിയതും വൈദ്യുതി പോയത് വോട്ടർമാരിൽ ചിരി പടര്‍ത്തി. 

YouTube video player

അതേസമയം, ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി. 

മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം 

1. തിരുവനന്തപുരം-37.20
2. ആറ്റിങ്ങല്‍-40.16
3. കൊല്ലം-37.38
4. പത്തനംതിട്ട-37.99
5. മാവേലിക്കര-38.19
6. ആലപ്പുഴ-39.90
7. കോട്ടയം-38.25
8. ഇടുക്കി-38.34
9. എറണാകുളം-37.71
10. ചാലക്കുടി-39.77
11. തൃശൂര്‍-38.35
12. പാലക്കാട്-39.71
13. ആലത്തൂര്‍-38.33
14. പൊന്നാനി-33.56
15. മലപ്പുറം-35.82
16. കോഴിക്കോട്-36.87
17. വയനാട്-38.85
18. വടകര-36.25
19. കണ്ണൂര്‍-39.44
20. കാസര്‍ഗോഡ്-38.66