അതേസമയം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം 'ലക്ഷ്‍മി ബോംബ്' കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയാണ് എത്തുന്നത്.

രക്ഷാബന്ധന്‍ അതേപേരിലുള്ള ചിത്രം പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് സംവിധാനം. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അക്ഷയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

"ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നല്‍കിയതിന് ആനന്ദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദി", അക്ഷയ് കുമാര്‍ കുറിച്ചു. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2021 നവംബര്‍ അഞ്ചിന് റിലീസ് ചെയ്യാനാണ് പദ്ധതി.

View post on Instagram

ആനന്ദ് എല്‍ റായിയുടെ മറ്റൊരു ചിത്രത്തിലും അക്ഷയ് കുമാര്‍ അഭിനയിക്കുന്നുണ്ട്. ധനുഷും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പേര് 'അത്രംഗി രേ' എന്നാണ്. ഇതിന്‍റെ ചിത്രീകരണം മധുര, ദില്ലി, മുംബൈ എന്നിവിടങ്ങളിലായി ഒക്ടോബറില്‍ പുനരാരംഭിക്കും. 

അതേസമയം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം 'ലക്ഷ്‍മി ബോംബ്' കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയാണ് എത്തുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. റീമേക്ക് സംവിധാനം ചെയ്യുന്നതും ഒറിജിനല്‍ ഒരുക്കിയ രാഘവ ലോറന്‍സ് ആണ്. കിയാര അദ്വാനിയാണ് നായിക. ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി + ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ്. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.