അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മൈക്കിള്‍ ജാക്സണാകാൻ ശ്രമിച്ച് താൻ പരാജയപ്പെട്ടുവെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. തന്റെ കഥാപാത്രത്തെ കുറിച്ച് അമിതാഭ് ബച്ചൻ തന്നെ പറയുകയാണ്.

ഒട്ടേറെ ഹിറ്റുകള്‍ക്കായി ഒരുമിച്ചവരാണ് മൻമോഹൻ ദേശായിയും അമിതാഭ് ബച്ചനും. ഗംഗാ ജമുനാ സരസ്വതി എന്ന സിനിമയില്‍ നിന്നുള്ള രംഗത്തെ കുറിച്ചാണ് അമിതാഭ് ബച്ചൻ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. ചിത്രവും വൻ ഹിറ്റായിരുന്നു. ചിത്രത്തില്‍ മൈക്കിള്‍ ജാക്സണെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നാണ് പറയുന്നത്. മൈക്കിള്‍ ജാക്സന്റെ മാനറിസങ്ങള്‍ അനുകരിക്കുന്ന തന്റെ ഫോട്ടോ അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മൈക്കിള്‍ ജാക്സനെ ഓര്‍മിപ്പിക്കാൻ എനിക്ക് കഴിയും എന്നാണ് മൻമോഹൻ ദേശായ് വിചാരിച്ചതെന്നും താൻ എന്തു പരാജയമായിരുന്നുവെന്നുമാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്.

അമിതാഭ് ബച്ചൻ തന്റെ സിനിമകളിലെ ഫോട്ടോ മുമ്പും ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഛേഹ്‍റെ എന്ന സിനിമയാണ് അമിതാഭ് ബച്ചന്റെ പുതിയതായി എത്തുന്നത്.