ഇമ്രാൻ ഹാഷ്‍മി ഒരു കോമഡി സിനിമയില്‍ നായകനാകുന്നു. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ആഗ്രഹങ്ങളെയും സ്വപ്‍നങ്ങളെയും ചുറ്റിപ്പറ്റിയുള്ള കഥ പറയുന്നതാണ് ചിത്രം.

സബ് ഫസ്റ്റ് ക്ലാസ്സ് എന്നാണ് ചിത്രത്തിന്റെ പേര്. ബല്‍വിന്ദെര്‍ സിംഗ്  ജൻജുവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ചെയ്‍തതില്‍ നിന്ന് വ്യത്യസ്‍തമായ കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് ഇമ്രാൻ ഹാഷ്‍മി പറയുന്നു. ഒരുപാട് ചിരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ടാകും. ആദ്യ സന്ദര്‍ഭത്തില്‍ തന്നെ കഥ കേട്ടപ്പോള്‍ സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നതായി ഇമ്രാൻ ഹാഷ്‍മി പറയുന്നു. അമിതാഭ് ബച്ചന് ഒപ്പം അഭിനയിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറായ ചേഹ്‍റെയാണ് ഇമ്രാൻ ഹാഷ്‍മിയുടെതായി ആദ്യം റിലീസ് ചെയ്യേണ്ട സിനിമ.