അർജന്റീന ഫാൻസ് ചിത്രത്തിന് തുടക്കത്തിലുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ തന്നെ ഉന്നംവച്ചിട്ടാണോയെന്ന് കാളിദാസ് ജയറാം.  ആദ്യ ദിവസം ചിത്രത്തിനെതിരെ വന്ന റിവ്യൂസ് എന്നെയാണോ സിനിമയെയാണോ ഉന്നംവയ്ക്കുന്നതെന്ന് അറിയില്ല.  സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായത്തിലൂടെ ചിത്രം മുന്നോട്ട് കയറി വരുന്നുണ്ടെന്നും കാളിദാസ് ജയറാം പറയുന്നു.

ആദ്യത്തെ രണ്ട് മൂന്നുദിവസം നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്നു. അതുകാരണം ലൈവിൽ വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് തീർത്തും പോസിറ്റീവ് ആയ പ്രതികരണങ്ങളാണ്. ഈ പ്രതികരണങ്ങൾ എനിക്കൊരുപാട് ആത്മവിശ്വാസവും പ്രചോദനവും തന്നു. കുടുംബങ്ങൾക്ക് ചിത്രം ഇഷ്ടമാകുന്നുണ്ട്- കാളിദാസ് ജയറാം പറയുന്നു.