സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കെന്നഡി ക്ലബ്ബ്. ശശി കുമാർ നായകനായി എത്തുന്ന ചിത്രം കബഡിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒരു കബഡി പരിശീലകനായിട്ടാണ് ചിത്രത്തിൽ ശശികുമാർ എത്തുന്നത്. ഓഗസ്റ്റ് 15 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം  22-ലേക്കാണ് മാറ്റിയത്. സൂരിയും,ഭാരതി രാജയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്  

ഡിഎൻ തൈസരവണൻ ആണ് ചിത്രം നിർമിക്കുന്നത്. ഡി. ഇമ്മൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജീനിയസ് എന്ന ചിത്രത്തിന് ശേഷം സുശീദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കെന്നഡി ക്ലബ്ബ്.