എന്താണ് ഞാനെന്ന് എനിക്ക് തന്നെ അറിയില്ലെന്ന് മോഹൻലാല്‍. എന്നെപ്പോലെ ആകാനല്ല അതിലും മികച്ചതാകാനാണ് ശ്രമിക്കേണ്ടത് എന്നും മോഹൻലാല്‍ പറയുന്നു. റേഡിയോ മാംഗോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാല്‍ ഇക്കാര്യം പറയുന്നത്.

മലയാളി യുവത്വം മോഹൻലാലിനെപ്പോലെ ആകാൻ ആഗ്രഹിക്കുന്നുവെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഹൻലാല്‍. എന്നെപ്പോലെയാകാതെ അതിലും മികച്ചതാകാനാണ് ശ്രമിക്കേണ്ടത്. ഞാൻ എന്താണെന്ന് എനിക്കുതന്നെ അറിയില്ല. എന്നെപ്പോലെയാകുക എന്ന് പറയുന്നത് വലിയ കാര്യമല്ല. എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടത്- മോഹൻലാല്‍ പറയുന്നു.