സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച സിനിമയെന്ന നിലയ്‍ക്ക് പ്രത്യേകതയുള്ളതായിരുന്നു ദില്‍ ബെചാര. സിനിമയുടെ ട്രെയിലര്‍ റിലീസ് ആയിട്ട് ഒരു മാസമായി എന്നും ദില്‍ ബെചാര സ്വീകരിച്ചതിന് നന്ദി അറിയിക്കുകയാണ് എന്നും സഞ്‍ജന സംങ്കി പറയുന്നു.

ഇന്നേയ്‍ക്ക് കൃത്യം ഒരു മാസം മുമ്പ്, മാനിയും കിസിയും ആദ്യമായി നിങ്ങളുടെ മുന്നിലേക്ക് എത്തി. അവരെ നിങ്ങള്‍ നിങ്ങളുടെ സ്വന്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ട്രെയിലറുമാക്കി മാറ്റി. അത് ഉള്‍ക്കൊള്ളാൻ ഒരു മാസമായിട്ടും കഴിയുന്നില്ല. നിങ്ങളുടെ സ്‍നേഹം ഞങ്ങളോട് കാണിച്ച കരുതലിന് നന്ദി. ശരിക്കും വെല്ലുവിളി നിറഞ്ഞ കാലയളവില്‍ ഓരോ ദിവസവും കരുത്തു പകരുന്ന കാര്യമാണ്. കടന്നുപോകുന്ന ഓരോ ദിവസവും  കുടുതല്‍ കരുത്തുറ്റതാക്കുന്നതിന് നന്ദിയെന്നും സിനിമ ഉദ്ദേശിച്ച് സഞ്‍ജന പറയുന്നു. മുകേഷ് ഛബ്ര ആയിരുന്നു ദില്‍ ബെചാര സംവിധാനം ചെയ്‍തത്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്‍തത്.