Asianet News MalayalamAsianet News Malayalam

മികവുറ്റ എച്ച്ഡി അനുഭവം, പ്രചാരണ പരിപാടിയുമായി സ്റ്റാര്‍ ഇന്ത്യ

ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച്ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ.

star India hd campaign
Author
Kochi, First Published Apr 8, 2021, 12:39 PM IST

ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച്ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ  പരിബാടി ആരംഭിക്കുന്നു. സിർഫ്‍ദി ഖാനെ കേലിയെ നഹി, ദേഖ്നെ മേംബിറിയൽ എച്ച്ഡി എക്സ്പെരിയന്സസ് എന്നതാണ് പ്രചാരണപരിപാടി . സ്റ്റാർ ഇന്ത്യയുടെ നെറ്റ്‍വർക്കുകളിൽ ഏഴുഭാഷകളിൽ ഈ പ്രചാരണം സംപ്രേക്ഷണം ചെയ്യും. എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ്- ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച്ഡി അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും വിചാരിക്കുന്നത്. എന്നാൽ ഇതോടൊപ്പം എച്ച്ഡി ചാനലുകളുടെ വരിക്കാർ ആയെങ്കിൽ മാത്രമേ എച്ച്ഡി അനുഭവം സമ്പൂര്‍ണമാകുമെന്ന് വ്യക്തമാക്കാനാണ് സ്റ്റാർ ഇന്ത്യ ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത് ഇതിനു `നർമത്തിന്റെ മേമ്പൊടിചേർത്താണ് ഈ പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത് .

എച്ച്ഡി ചാനലിന്റെ വരിക്കാരായാൽ മാത്രമേ സമ്പൂർണ എച്ച്ഡി അനുഭവം ലഭിക്കുകയുള്ളുവെന്നു അറിയാവുന്ന പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനുതാഴെയെന്നാണ് സ്റ്റാർ ഇന്ത്യ നടത്തിയ പാദനയത്തിൽ കണ്ടെത്തിയിട്ടുള്ളത് .

സ്റ്റാർ ഇന്ത്യ വിവിധ ഭാഷകളിലുള്ള 26 സ്റ്റാർ എച്ച്ഡി ചാനലുകളിലൂടെ ഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്‍ച അനുഭവം നൽകുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നത്.

സ്റ്റാർ എച്ച്ഡി ചാനലുകൾ റീചാർജ് ചെയ്യുന്നതിന്റെ പ്രസക്തി മനസിലാക്കാൻ ഉപഭോക്താക്കളെസഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണപരിപാടി എന്ന് സ്റ്റാർ ആൻഡ് ഡിസ്‍നി ഇന്ത്യയുടെ ഇന്ത്യ ആൻഡ് ഇന്റർനാഷണൽ ടിവി ആൻഡ് ഡിസ്ട്രിബ്യൂഷൻ പ്രസിഡന്റ് ഗുർജീവ്സിംഗ് കപൂർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios