തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് സ്കൂൾ വിദ്യാഭ്യാസം ഓൺലൈനാക്കിയതോടെ പ്രതിസന്ധിയിലായത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ്. കംപ്യൂട്ടറോ ഇന്റർനെറ്റോ ടിവിയോ ഇല്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളാണുള്ളത്. ഇവരെ സംബന്ധിച്ച് ഓൺലൈൻ പഠനം വളരെയധികം പ്രശ്നത്തിലാണ്. അത്തരത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ​ഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് നടൻ ടൊവീനോ തോമസ്. പത്ത് ടാബുകളോ ടിവിയോ നൽകാൻ തയ്യാറാണെന്ന് ടൊവീനോ അറിയിച്ചതായി എംപി ടിഎൻ പ്രതാപനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 

എംപിയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. ''മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ Tovino Thomas, പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേർന്ന് നിന്നതിന്... മലയാളിയുടെ മനസ്സറിഞ്ഞതിന്.'' ടിഎൻ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നിരവധി പേരാണ് ടൊവീനോയ്ക്ക് അഭിനന്ദനമറിയിച്ച് പ്രതികരിച്ചിരിക്കുന്നത്. പ്രളയത്തിന്‍റെ സമയത്തും ദുരിതാശ്വാസ ക്യാംപുകളിലേക്ക് ടൊവീനോ സഹായമെത്തിച്ചിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ Tovino Thomas, പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേർന്ന് നിന്നതിന്... മലയാളിയുടെ മനസ്സറിഞ്ഞതിന്.'