Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ കണ്ണീര്‍ മഴ തോരട്ടെ; എന്നിട്ടാകാം ചിത്രങ്ങളുടെ റിലീസ്'

മഴ രൗദ്രഭാവത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ ചിത്രങ്ങളുടെ റിലീസും മാറ്റിവെക്കേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. മമ്മൂട്ടി-സേതു ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, നവാഗതനായ ഫെല്ലിനി ടി.പി ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍

malayalam movies release date changed due to kerala flood
Author
Kochi, First Published Aug 15, 2018, 8:44 PM IST

കൊച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തി പ്രളയമഴ തുടരുമ്പോള്‍ മലയാള ചിത്രങ്ങളും റിലീസ് മാറ്റിവച്ചു. ഈ ആഴ്ച തീയറ്ററുകളിലെത്താനിരുന്ന എല്ലാ ചിത്രങ്ങളും റിലീസ് മാറ്റിയിട്ടുണ്ട്. മോഹന്‍ലാല്‍-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി, ബിജുമേനോന്‍ ചിത്രം പടയോട്ടം എന്നിവയാണ് റിലീസ് മാറ്റിയത്. മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നതും മാറ്റിയതായി അറിയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ കണ്ണീര്‍ മഴ തോരട്ടെ, എന്നിട്ടാകാം ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ കുറിപ്പിട്ടത്.

 

ഈ വെള്ളിയാഴ്ചയാണ് (17) പടയോട്ടം തീയേറ്ററുകളിലെത്തിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് മാറ്റുകയാണെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും. ചിത്രം ഓണം റിലീസായി തന്നെ തീയേറ്ററിലെത്തുമോ എന്ന കാര്യം വ്യക്തമല്ല. വരും ദിനങ്ങളിലെ മഴയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.

മഴ രൗദ്രഭാവത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ ചിത്രങ്ങളുടെ റിലീസും മാറ്റിവെക്കേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. മമ്മൂട്ടി-സേതു ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, നവാഗതനായ ഫെല്ലിനി ടി.പി ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍. ഇതില്‍ ഏതെങ്കിലും സിനിമകളുടെ റിലീസ് മാറ്റിയതായി അണിയറക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios