Asianet News MalayalamAsianet News Malayalam

നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ്; മീ ടൂ ക്യാംപെയ്ന് പിന്തുണയുമായി സാമന്ത

ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാവേണ്ടി വന്നുവെന്ന് തന്‍റേടത്തോടെ പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത

samantha backs me too campaign
Author
Hyderabad, First Published Oct 9, 2018, 5:57 PM IST

രാജ്യമൊട്ടാകെ പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന മീ ടു ക്യാംപെയ്നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെന്നിന്ത്യന്‍ താരം സാമന്ത. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത പറഞ്ഞു. ട്വിറ്ററിലൂടെലായാണ് താരം വെളിപ്പെടുത്തൽ നടത്തിയവർക്ക് പിന്തുണയുമായി എത്തിയത്.

തങ്ങള്‍ ലൈംഗീക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി  സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നും നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ളവർ നിങ്ങൾക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത് കണ്ടപ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഇത്തരം പരിഹാസങ്ങൾ കണ്ട് നിങ്ങൾ ഒരിക്കലും പിന്തിരിയരുത്; നിങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മനസ്സിലാക്കണം- സാമന്ത പറയുന്നു. 

അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ താൻ നേരിട്ട ലൈം​ഗീകപീഡനം തുറന്നു പറഞ്ഞതോടെയാണ് മീടു  ക്യാംപെയ്നിന് തുടക്കമാവുന്നത്. പിന്നീട്  തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തോടെ അത് ബോളിവുഡിലേക്കും എത്തി. നിരവധി പേർ തനുശ്രീക്ക് പിന്തുണയുമായി രംഗത്തെു വന്നു. കങ്കണ റണാവത്ത്, രാധിക ആപ്‌തെ തുടങ്ങി നിരവധി താരങ്ങൾ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് മുന്നോട്ടു വന്നു. 

ഇന്ത്യയിൽ നിന്ന് നിരവധി പേർ "മീ ടു' വിന് പിന്തുണയുമായി എത്തിയപ്പോൾ  കേരളത്തിൽ നിന്നും നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയവരും ക്യാംപെയ്ന്‍റെ ഭാഗമായി. എന്നാൽ എംഎൽഎയും നടനുമായ  മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിം​ഗ് ഡയറക്ടറായ ടെസ് ജോസഫ്  മുന്നോട്ട് വന്നതോടെയാണ് മീ ടു ക്യാംപെയ്ന്റെ കരുത്തും വ്യാപ്തിയും കേരളം തിരിച്ചറിയുന്നത്. 

Follow Us:
Download App:
  • android
  • ios