തിരുവനന്തപുരം: ടിക് ടോക് നിരോധിച്ചതില്‍ നിരാശരായിരിക്കുന്നവര്‍ക്ക് ഉപദേശവുമായി സന്തോഷ് പണ്ഡിറ്റ്. ചിലര്‍ ടിക്ടോക് ദുരുപയോഗം ചെയ്തതാണ് നിരോധിക്കാന്‍ കാരണമെന്നാണ് പണ്ഡിറ്റിന്‍റെ അഭിപ്രായം. എന്തായാലും ടിക് ടോക് നഷ്ടപ്പെട്ട് വിഷമത്തില്‍ നില്‍ക്കുന്നവര്‍ തന്‍റെ പാട്ടുകളും വിഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിച്ച് വിഷമം മാറ്റാനാണ് ഉപദേശം. 

പണ്ഡിറ്റിന്‍റെ ലീലാ വിലാസങ്ങള്‍ക്കും വിഡിയോകള്‍ക്കും മുന്നിലെന്ത് ടിക്ടോക് എന്നും പണ്ഡിറ്റ് പറയുന്നു. അവനവന്‍റെ ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ഥ വളര്‍ച്ച തിരിച്ചറിയുന്നതെന്ന ഫിലോസഫിക്കല്‍ ഉപദേശവും പണ്ഡിറ്റ് നല്‍കുന്നു. പണ്ഡിറ്റില്‍ വിശ്വസിക്കുന്നവരും അവരുടെ കുടുംബവും രക്ഷപ്പെടുമെന്നും പണ്ഡിറ്റ് പറയുന്നു.