ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്നുപറയുമ്പോള്‍, മലയാളത്തിന്റെ മഹാനടന്‍ ജഗതിയുടെ മകള്‍ എന്നതിലുപരിയായി, മലയാളത്തിലെ നായിക എന്ന വ്യക്തിത്വം നേടിയെടുത്ത താരമാണ് ശ്രീലക്ഷ്മി. മലയാളം ബിഗ്‌ബോസ് ഒന്നാം സീസണിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ഡിംസബറിലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ദുബായില്‍ പൈലറ്റായ ജിജിനും ശ്രീലക്ഷ്മിയും വിവാഹിതരാകുന്നത്. വിവാഹശേഷം ശ്രീലക്ഷ്മി മലയാളം സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നുവെങ്കിലും, താരം സോഷ്യല്‍ മീഡിയായില്‍ സജീവമാണ്.

 
 
 
 
 
 
 
 
 
 
 
 
 

February-the month of LOVE ❤️ #tiktok #valentinespecial #iloveyou 🐧 #👩‍❤️‍💋‍👨💕

A post shared by Sreelakshmi Sreekumar (@sreelakshmi_sreekumar) on Feb 4, 2020 at 9:30pm PST

കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'പ്രണയത്തിന്റെ മാസം- ഫെബ്രുവരി' എന്നുപറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടെതന്നെ വാലന്റെയിന്‍സ്‌പെഷ്യല്‍, ഐ ലവ് യു തുടങ്ങിയ ഹാഷ് ടാഗോടെയുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഐ തിങ്ക്, ഐ ആം ലൗ വിത്ത് യു' എന്നുള്ള ടിക് ടോക് 'ചേച്ചീ, ദുബായില്‍ അടിപൊളിയല്ലെ. കേരളം നിങ്ങളെ മിസ്സ് ചെയ്യുന്നുണ്ട്. എത്രയുംവേഗം മലയാളസിനിമയിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നു.' തുടങ്ങിയ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ വീഡിയോ സ്വീകരിച്ചിരിക്കുന്നത്.