Asianet News MalayalamAsianet News Malayalam

ക്രിസറ്റ്യാനോ റൊണാള്‍ഡോ ഇത്തവണ നേടുമോ?

christiano ronaldo
Author
First Published Jun 29, 2016, 1:58 PM IST

അര്‍ജന്റീനയുടെ മെസിക്കൊപ്പം സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. ക്ലബിനുവേണ്ടി തകര്‍ത്തു കളിക്കുമ്പോഴും രാജ്യത്തിനുവേണ്ടി പെരുമയ്ക്കൊപ്പമുള്ള പ്രകടനം പുറത്തെടുക്കുന്നില്ല എന്ന പേരുദേഷം പേറുന്നവനാണ് റൊണാള്‍ഡോ. ക്ലബ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കുന്ന കളി, പക്ഷെ ദേശീയ കുപ്പായത്തില്‍ കാണാറില്ല. കഴിഞ്ഞ യൂറോ കപ്പിലും ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വമ്പില്‍ എത്തിയ പോര്‍ച്ചുഗലിന് പക്ഷെ ഏറെ മുന്നേറാനായില്ല. എതിരാളികളെ കബളിപ്പിക്കുന്ന ഡ്രിബ്ലിങ് പാടവവും കൃത്യതയാര്‍ന്ന ഷൂട്ടറുമൊക്കെയാണ് റൊണാള്‍ഡോ. പക്ഷെ ഈ ഭാഗ്യം അനുഭവിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചിട്ടില്ലെന്ന് മാത്രം. ലൂയിസ് ഫിഗോയ്‌ക്കു ശേഷം പോര്‍ച്ചുഗല്‍ ലോകത്തിനു സമ്മാനിച്ച് സൂപ്പര്‍ താരമായ റൊണാള്‍ഡോയ്‌ക്ക് ഇത്തവണ പേരുദോഷം മാറ്റിയെഴുതാനാകുമോയെന്നാണ് ആരാധകരും ഫുട്ബോള്‍ ലോകവും ഉറ്റുനോക്കുന്നത്. ഇത്തവണ യൂറോ കപ്പില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള, ഏറ്റവും വില പിടിപ്പുള്ള കളിക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മുപ്പത്തിയൊന്നുകാരന്‍. പോര്‍ച്ചുഗലിനുവേണ്ടി 130 കളികളില്‍നിന്ന് 60 ഗോളുകള്‍ നേടുകയും ചെയ്‌തിട്ടുണ്ട് റൊണാള്‍ഡോ.

Follow Us:
Download App:
  • android
  • ios