Asianet News MalayalamAsianet News Malayalam

യൂറോ കപ്പിനുശേഷം ഇബ്രയെ സ്വീഡന്റെ ജേഴ്സിയില്‍ കാണാനാകില്ല

Zlatan Ibrahimovic euro 2016 സ്ലാട്ടന്‍ ഇബ്രഹിമോവിച്ച് യൂറോ 2016
Author
Paris, First Published Jun 22, 2016, 5:57 AM IST

പാരീസ്: യൂറോ കപ്പോടെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് സ്വീഡന്‍റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. ഇന്ന് ബല്‍ജിയത്തിനെതിരെ ജയിക്കാനായില്ലെങ്കില്‍ സ്വീഡന് വേണ്ടി ഇബ്രാഹിമോവിച്ചിന്‍റെ അവസാന മത്സരമായിരിക്കും ഇത്.  

യൂറോകപ്പില്‍ ബല്‍ജിയത്തിനെതിരെ സ്വീഡന്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇബ്രാഹിമോവിച്ചിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. 34കാരനായ ഇബ്രാഹിമോവിച്ച് റിയോ ഒളിംപിക്‌സിനായി കാത്തിരിക്കുന്നില്ല.

2001ല്‍ രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറിയ ഇബ്ര 115 കളികളില്‍ നിന്ന് 62 ഗോളുകള്‍ നേടി. കഴിഞ്ഞ സീസണോടെ പാരിസ് സെന്‍റ് ജര്‍മെയ്ന്‍ വിട്ട ഇബ്ര വരുന്ന സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്ററിന്‍റെ മുന്‍നിരയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios