Asianet News MalayalamAsianet News Malayalam

ഡിസംബര്‍ 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചോ? സത്യമിതാണ്

കേന്ദ്രസര്‍ക്കാരിന്‍റെ വലിയ തീരുമാനം, രാജ്യത്തെ സ്കൂളുകളും കോളേജുകളും ഡിസംബര്‍ 31 വരെ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്ന കുറിപ്പോടെയാണ് ഗ്രാഫിക്സ് കാര്‍ഡ് വ്യാപകമായി പ്രചരിക്കുന്നത്. 

reality of claim ministry of Home Affairs decides to shut colleges and school till december 31
Author
New Delhi, First Published Nov 25, 2020, 8:55 PM IST

'കൊവിഡ് വ്യാപനത്തിന്  പിന്നാലെ സ്കൂളുകളും കോളേജുകളും ഡിസംബര്‍ 31 വരെ അടച്ചിടാന്‍ തീരുമാനിച്ച് കേന്ദ്രമന്ത്രാലയം'. വാര്‍ത്താ ചാനലിന്‍റെ ഗ്രാഫിക്സ് ഉപയോഗിച്ചാണ് വ്യാജ പ്രചാരണം വ്യാപകമാവുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ വലിയ തീരുമാനം, രാജ്യത്തെ സ്കൂളുകളും കോളേജുകളും ഡിസംബര്‍ 31 വരെ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്ന കുറിപ്പോടെയാണ് ഗ്രാഫിക്സ് കാര്‍ഡ് വ്യാപകമായി പ്രചരിക്കുന്നത്

ഫസ്റ്റ് ഇന്ത്യ ന്യൂസ് രാജസ്ഥാന്‍റെ ഗ്രാഫിക്സ് ഉപയോഗിച്ചാണ് വ്യാജ സന്ദേശം വ്യാപകമാവുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക, സംസ്ഥാന ഭരണകൂടങ്ങള്‍ സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പ്രചാരണം വ്യാപകമാവുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത്തരം ഉത്തരവ് പ്രഖ്യാപിച്ചിട്ടില്ലെന്നും വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂംലൈവിന്‍റെ വസ്തുതാ പരിശോധനയില്‍ വ്യക്തമായി. ന്യൂസ് ചാനലിന്‍റെ ഗ്രാഫിക്സ് കാര്‍ഡ് കൃത്രിമമായി തയ്യാറാക്കിയാണ് ഈ പ്രചാരണം നടക്കുന്നത്. 

കേന്ദ്ര സര്‍ക്കാര്‍ സ്കൂള്‍ തുറക്കുന്ന വിഷയത്തില്‍ ഇത്തരം തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കണ്ടെയ്ന്‍മെന്‍റ് കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള  സ്കൂളുകളും കോച്ചിംഗ് കേന്ദ്രങ്ങളും 2020 ഒക്ടോബര്‍ 15 ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഡിസംബര്‍ 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചെന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണ്. 

Follow Us:
Download App:
  • android
  • ios