ഈ ഭക്ഷണങ്ങൾ കഴിക്കൂ; നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാം
കൊളസ്ട്രോളിനെ ഭയപ്പെടുന്നവരാണ് ഇന്ന് അധികവും. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. എൽഡിഎൽ, എച്ച്ഡിഎൽ ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻസ് (എച്ച് ഡി എൽ) എച്ച്ഡിഎൽ നല്ല 'കൊളസ്ട്രോൾ' എന്നും അറിയപ്പെടുന്നു. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്തൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...
ഒലീവ് ഓയിൽ: ഒലീവ് ഓയിൽ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ദിവസവും അൽപം ഒലീവ് ഓയിൽ കഴിക്കുന്നതിലൂടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിക്കാൻ സഹായിക്കുന്നു.
ഓറഞ്ച്: ദിവസവും ഓറഞ്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
ആപ്പിൾ: ദിവസവും ആപ്പിൾ കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ അത് ചീത്ത കൊളസ്ട്രോൾ പൂർണമായും ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്‍റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ധാന്യങ്ങൾ: ധാന്യങ്ങൾ കഴിക്കുന്നത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ധാന്യങ്ങൾക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
മത്സ്യം: ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. ദിവസവും മത്സ്യം കഴിക്കുന്നതിലൂടെ അത് നിങ്ങളിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യത്തിന് ഗുണകരമാകുന്ന നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.