കേസിൽ  വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ അടക്കം ഹർജികളാണ് തീർപ്പാക്കിയത്.

ദില്ലി: തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി. 2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരള, കർണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളിൽ ഇടപെടാനില്ല. വിഷയത്തിലെ നിയമപ്രശ്നങ്ങൾ തുറന്നിടുന്നതായും കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്,സംസ്ഥാനസർക്കാരിന്‍റെ അടക്കം ഹർജികളാണ് തീർപ്പാക്കിയത്.

ബിപിസിഎൽ ഡ്രൈവറെ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്; മര്‍ദിച്ചത് സിഐടിയു യൂണിയൻ പ്രവര്‍ത്തകര്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates