കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം; പുതുപ്പള്ളിയില്‍ കര്‍ഷകര്‍ക്കായി ഉമ്മന്‍ചാണ്ടിയുടെ പദയാത്ര
First Published Jan 6, 2021, 1:04 PM IST
കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ പദയാത്ര. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ നിന്ന് രാവിലെ 8.30 ആരംഭിച്ച പദയാത്ര ഉച്ചയ്ക്ക് പുതുപ്പള്ളി നഗരത്തില്‍ അവസാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരത്തില്‍ പങ്ക് ചേരും. നിരവധി ട്രക്റ്ററുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന്‍റെ പദയാത്ര. എന്നാല്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ മടങ്ങി വരവാണ് പദയാത്രയുടെ ലക്ഷ്യമെന്ന വാദവും ഉയര്‍ന്നു. പുതുപ്പള്ളിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ആകാശ് പുതുപ്പള്ളി.

ദില്ലിയില്‍ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പദയാത്രയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നിയമസഭ കൂടി ബില്ലിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി. കൊള്ളാം. പക്ഷേ, പ്രമേയം മാത്രം പോരാ. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ ആ സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലെന്ന നിയമം പാസാക്കിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Post your Comments