പട്ടണത്തെ ഉത്ഖനനത്തിൽ കണ്ടെത്തലുകൾ; രണ്ടായിരത്തി അഞ്ഞൂറോളം വർഷം പഴക്കമുള്ള അമൂല്യ തെളിവുകൾ

First Published 4, Oct 2020, 7:44 PM

എറണാകുളം ജില്ലയിലെ പട്ടണത്ത് നടന്ന ഉത്ഖനനത്തിൽ സമുദ്രാന്തര വാണിജ്യ ബന്ധങ്ങൾ തെളിയിക്കുന്ന അമൂല്യ തെളിവുകൾ കണ്ടെടുത്തു.

എറണാകുളം ജില്ലയിലെ പട്ടണത്ത് നടന്ന ഉത്ഖനനത്തിൽ സമുദ്രാന്തര വാണിജ്യ ബന്ധങ്ങൾ തെളിയിക്കുന്ന അമൂല്യ തെളിവുകൾ കണ്ടെടുത്തു. പുരാവസ്തു ഗവേഷണ സ്ഥാപനമായ പാമയുടെ നേതൃത്വത്തിൽ നടന്ന ഖനനത്തിലാണ് അഗസ്തസ് സീസർ ഉപോഗിച്ചിരുന്ന മോതിര മുദ്രയായ സ്പിൻസ് രൂപം ഉൾപ്പടെ നിർണായക തെളിവുകൾ ലഭിച്ചത്.

സ്ത്രീയുടെ മുഖവും സിംഹത്തിൻറെ ശരീരവും, ചിറകും വാലുമുള്ള സ്ഫിൻക്സ്. നിഷിദ്ധമായ പ്രണയ ബന്ധങ്ങളിൽ പെടുന്ന പുരുഷന്മാരെ കടങ്കഥ ചോദിച്ചു കുഴക്കി, ഉത്തരം തെറ്റിക്കുന്നവരെ വിഴുങ്ങുന്ന ഗ്രീക്ക് ഇതിഹാസ കഥാപാത്രം. ഒടുവിൽ ശരി ഉത്തരം പറഞ്ഞ ഈഡിപ്പസ് സ്ഫിൻക്സിനെ കൊന്നുവെന്നാണ് കഥ.

റോമൻ ചക്രവർത്തിയാകുന്നതിന് മുമ്പ് അഗസ്തസ് സീസർ ഉപയോഗിച്ചിരുന്ന മോതിര മുദ്ര. അമൂല്യ കല്ലായ ബാൻഡഡ് അഗെയ്റ്റിൽ കൊത്തിയ സ്ഫിൻക്സ് മുദ്രയാണ് പട്ടണത്തിൽ നിന്ന് കണ്ടെടുത്തത്.

പഠനങ്ങൾ കാണിക്കുന്നത് കഴിഞ്ഞ രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ഇവിടെ ആളുകൾ ജീവിച്ചിരുന്നവയുടെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ജിയോളജി ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ലിന്റോ ആലപ്പാട്ട്  പറയുന്നത്.

2500 വർഷങ്ങൾക്ക് മുമ്പ് ലോകത്തിലെ തന്നെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു മുസിരിസ് തുറമുഖം.  ഇന്നത്തെ കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള തുറമുഖത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു പട്ടണം.

വർഷങ്ങൾക്കിക്കുപ്പറം അവിടെ നിന്നും സുകുമാരൻ എന്ന കലാകാരൻറെ വീടിന് പുറകിൽ നിന്നാണ് പാമയുടെ നേതൃത്വത്തിൽ ഒരു പറ്റം ചരിത്ര പഠിതാക്കൾ അപുർവ്വ പുരാവസ്തുക്കൾ കണ്ടെടുത്തത്.

ഖനനത്തിൻറെ പത്താം സീസണിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കേരളത്തിലേക്ക് ലോക ശ്രദ്ധയാകർഷിക്കുന്ന തെളിവുകളാണിതെന്ന് പാമ ഡയറക്ടർ പി ജെ ചെറിയാൻ പറഞ്ഞു.

ഗ്രീക്കോ റോമൻ കലാപാരമ്പര്യമുള്ള മനുഷ്യ സിരസ്സിൻറെ ചെറു ശില്പവും ഇവിടെ നിന്ന് ലഭിച്ചു. കൂടാതെ നിരവധി അമൂല്യ കല്ലുകളും, മുത്തുകളും, മൺപാത്രങ്ങളും പലപ്പോഴായി കണ്ടെടുത്തു.

വിവിധ പുരാവസ്തു ഗവേഷണ സംഘങ്ങളുമായി നന്മകളുടെ ഒരു ചെറുഗ്രാമം  എന്ന സ്റ്റാർട്ട് അപ്പ് പദ്ധതിയിലൂടെ  പട്ടണം ഗ്രാമത്തെ പൈതൃക  കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് പാമ ഇപ്പോൾ.

loader