കെട്ടിടം തകര്‍ന്ന് വീഴാമെന്ന അവസ്ഥയില്‍; എങ്കിലും ദിവസവും 1200 ഓളം പേര്‍ക്ക് പൊതിച്ചോറ് നല്‍കി അനന്തപുരി കഫേ

First Published Jun 9, 2021, 6:28 PM IST

1990 ഡിസംബര്‍ 12 നാണ് തിരുവനന്തപുരം നഗരസഭ സുവര്‍ണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തത്. താഴത്തെ നില കൂടാതെ മൂന്ന് നിലയുള്ള കെട്ടിടത്തിലെ ഏറ്റവും താഴത്തെ നിലയില്‍  പ്രവര്‍ത്തിക്കുന്ന അനന്തപുരി കഫേ എന്ന കുടുംബശ്രീയുടെ ഹോട്ടല്‍ തിരുവനന്തപുരം നഗരത്തിലെത്തുന്നവര്‍ക്ക് പരിചിതമാണ്. തലസ്ഥാനത്ത് 20 രൂപയ്ക്ക് വയറ് നിറക്കാന്‍ പറ്റുന്ന ഒരു ഹോട്ടലുണ്ടെങ്കില്‍ അത് അനന്തപുരി കഫേയാണ്. ഈ കൊവിഡ് കാലത്ത് ഏതാണ്ട് 1200 ഉം 1500 ഉം ഇടയില്‍ ഊണുകളാണ് ഇവിടെ നിന്ന് പൊതിച്ചോറുകളായി പോകുന്നത്. ആയിരങ്ങളുടെ വിശപ്പടക്കുമ്പോഴും ആ ഊണ് തയ്യാറാക്കുന്ന പത്തോളം സ്ത്രീകള്‍ ഉള്ളില്‍ ആധിയുമായാണ് ജോലി ചെയ്യുന്നത്. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.