ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഒ. ജലീല്‍ ശ്വസനോപകരണങ്ങള്‍ ധരിച്ച് കിണറില്‍ ഇറങ്ങുകയും റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

കോഴിക്കോട്: 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന. കോഴിക്കോട് മലയമ്മ കരിയാത്തന്‍കുന്നുമ്മല്‍ ആമിനയുടെ ആട്ടിന്‍കുട്ടിയാണ് ഇന്ന് രാവിലെ 10.30ഓടെ കിണറില്‍ വീണത്. തുടര്‍ന്ന് വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. ഉടന്‍ സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഒ. ജലീല്‍ ശ്വസനോപകരണങ്ങള്‍ ധരിച്ച് കിണറില്‍ ഇറങ്ങുകയും റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ സി. മനോജ്, റെസ്‌ക്യൂ ഓഫീസര്‍മാരായ പി. അഭിലാഷ്, കെ.ടി ജയേഷ്, ആര്‍. വി അഖില്‍, രത്‌നരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.