കുമ്പളങ്ങിയില്‍ നിന്ന് പറന്നുയര്‍ന്ന്... ; അന്നാ ബെന്നിന്‍റെ വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

First Published 17, Feb 2020, 2:46 PM

കുമ്പളങ്ങി നൈറ്റ്സായിരുന്നു അന്നാ ബെന്നിന്‍റെ ആദ്യ ചിത്രം. പിന്നീട് ഹെലന്‍, മൂന്നാമത്തെ ചിത്രമാണ് കപ്പേള. ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്ന് തന്നെ മലയാള സിനിമയില്‍ തന്‍റെതായ ഒരിടം പിടിച്ചെടുക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. ചെയ്ത വേഷങ്ങളിലെ വ്യത്യസ്തത തന്നെയാണ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചതെന്ന് അന്ന പറയുന്നു. എത്ര വേഷങ്ങള്‍ ചെയ്യുന്നു എന്നതിലല്ല, ചെയ്ത വേഷങ്ങള്‍ എത്രമാത്രം നന്നായി ചെയ്യാന്‍ പറ്റിയെന്നതിലാണ് കാര്യം. അതായത് എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രധാനമെന്നത് തന്നെയാണ് അന്നയുടെ സിനിമയെ സംബന്ധിച്ചുള്ള ആദ്യ സിദ്ധാന്തം. '90 കളില്‍ മലയാള സിനിമാ തിരക്കഥാ രംഗത്ത് ചുവടുറപ്പിച്ച ബെന്നി പി നായരമ്പലത്തിന്‍റെ മകളാണ് അന്ന. ജെഎഫ്ഡ്യു മാസികയ്ക്കായി പകര്‍ത്തിയ അന്നയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം.  

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader