ഉയർന്ന രക്തസമ്മർദ്ദത്തിന് സാധാരണയായി നിർദ്ദേശിക്കുന്ന മരുന്നുകൾ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

'ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം ഇൻഹിബിറ്റർ' (എസിഇ-ഐ) (Angiotensin converting enzyme inhibitor (ACE-i) അല്ലെങ്കിൽ ' ആൻജിയോടെൻസിൻ II റിസപ്റ്റർ ബ്ലോക്കർ' (എആർബി) (angiotensin II receptor blocker) മരുന്നുകൾ ഹൃദയസ്തംഭനം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾക്ക് നിർദ്ദേശിക്കപ്പെടുന്നു.

ഈ മരുന്നുകൾ ധമനികൾ ഇടുങ്ങിയതായിത്തീരുന്ന 'ആൻജിയോടെൻസിൻ' എന്ന രാസവസ്തുവിനെ തടയുന്നതായി ഗവേഷകർ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് രക്തക്കുഴലുകൾ വിശ്രമിക്കാനും തുറക്കാനും ഡോക്ടർമാർ സാധാരണയായി ഈ മരുന്നുകൾ നിർദ്ദേശിക്കുന്നു. അതുവഴി രക്തസമ്മർദ്ദം കുറയുന്നു. ഈ മരുന്നുകൾ കഴിക്കുന്നത് വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലായ ' ഹൈപ്പർ‌ടെൻഷനിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

''വൻകുടൽ കാൻസർ പ്രതിരോധത്തിനായി ഈ മരുന്നുകളുടെ പങ്ക് സംബന്ധിച്ച് ഞങ്ങളുടെ ഫലങ്ങൾ പുതിയ ഉൾക്കാഴ്ച നൽകുന്നു'' - ഹോങ്കോംഗ് സർവകലാശാലയിലെ ​ഗവേഷകനായ വൈ കെ ല്യൂംഗ് പറഞ്ഞു.

വൻകുടൽ കാൻസർ വിമുക്തരായ ഒരു കൂട്ടം രോഗികളിൽ പഠനം നടത്തുകയായിരുന്നു. പഠനത്തിനായി, ഗവേഷണ സംഘം 2005 മുതൽ 2013 വരെ ഹോങ്കോങ്ങിലെ 187,897 രോഗികളുടെ ആരോഗ്യ രേഖകൾ അവലോകനം ചെയ്യുകയായിരുന്നു. എസിഇ-ഐ അല്ലെങ്കിൽ എആർബി പോലുള്ള രക്താതിമർദ്ദ മരുന്നുകൾ കഴിക്കുന്നവർക്ക് തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 22 ശതമാനം കുറവാണെന്ന് വിശകലനത്തിൽ കണ്ടെത്തി.

വൻകുടലിലെ അർബുദ സാധ്യതയെക്കുറിച്ച് ഈ മരുന്നുകളുടെ ഗുണം നിർണ്ണയിക്കാൻ രോഗികളെ സജീവമായി പിന്തുടരുന്ന ഒരു ക്രമരഹിതമായ നിയന്ത്രിത പഠനത്തിലൂടെ ഫലങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

കൊവിഡ് രോഗികളുടെ മരണത്തിന് പലപ്പോഴും കാരണമാകുന്നത് വൈറസല്ല, അവരുടെ പ്രതിരോധ സംവിധാനം തന്നെയെന്ന് പഠനം