തലമുടിയുടെ സംര​ക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവർക്കും പലതരം ആശങ്കകളാണ്. മുടി വളരാൻ ഏത് എണ്ണയാണ് നല്ലത്, മുടിയ്ക്ക് ചൂടുവെള്ളമോ തണുത്തവെള്ളമോ. ഇതിൽ ഏതാണ് നല്ലത്. മുടികൊഴിച്ചിൽ കുറയാൻ എണ്ണ സഹായിക്കുമോ...ഇങ്ങനെ പോകുന്നു സംശയങ്ങൾ. ചൂടുവെള്ളത്തിൽ തലമുടി കഴുകുന്ന ചിലരുണ്ട്. ശരിക്കും ചൂടുവെള്ളമാണോ തണുത്ത വെള്ളമാണോ തലമുടിയ്ക്ക് നല്ലത്...

ചൂടുവെള്ളം ഉപയോ​ഗിച്ച് തലമുടി കഴുകുന്നത് ഹെയര്‍ ഫോളിക്കിളുകളെ വൃത്തിയാക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി ചൂടു വെള്ളം തലമുടിയില്‍ ഒഴിക്കരുത്. ഇത് മുടി കൂടുതല്‍ ഡ്രൈ ആകാനും കാരണമാകും. ഹെയര്‍ കളര്‍ ചെയ്തവരാണ് നിങ്ങളെങ്കില്‍ ചൂടു വെള്ളത്തിലെ കുളി കളര്‍ അതിവേഗം നഷ്ടമാകാന്‍ കാരണമായേക്കാം. 
അതേസമയം തണുത്ത വെള്ളത്തിലെ കുളി മുടിയെ കൂടുതല്‍ മൃദുവാക്കും. ഒരു കണ്ടിഷണര്‍ കൂടി ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ നല്ലതാകുകയും ചെയ്യും.