ഭക്ഷണം കഴിച്ച് കഴി‍ഞ്ഞാൽ ഉടനെ ഒരു സി​ഗരറ്റ് വലിക്കുന്ന ശീലം ചിലർക്കുണ്ട്. മറ്റ് ചിലർക്ക് കഴിച്ച ഉടനെ കുളിക്കുന്ന ശീലവുമുണ്ട്... ഇത്തരത്തിലുള്ള ശീലം നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്ത നാല് കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

കഴിച്ച ഉടനെ കിടക്കരുതേ...

ഉച്ചഭക്ഷണമോ അത്താഴമോ എന്ത് കഴിച്ച് കഴിഞ്ഞാലും ഉടനെ കിടക്കുന്ന ശീലം ചിലർക്കുണ്ട്. അത് നല്ലതല്ലെന്ന് ഓർക്കുക. കഴിച്ച ഭക്ഷണം ദഹിക്കാതിരിക്കാൻ ഇതിടയാക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം ഉറങ്ങാൻ പോകുന്ന ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

പുകവലിക്കരുതേ...

ഭക്ഷണം കഴിച്ച ശേഷം പുകവലിക്കരുത്. അമിതഭക്ഷണം കഴിഞ്ഞ് പുകവലിക്കുന്നത് പത്ത് തവണ പുകവലിക്കുന്നതിന് തുല്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

കഴിച്ച ഉടനെ കുളിക്കരുതേ...

ഭക്ഷണം കഴിച്ച ശേഷം ഒരു കാരണം വശാലും കുളിക്കരുത്. കാരണം, ദഹനപ്രക്രിയയെ മന്ദീഭവിക്കാൻ കുളി കാരണമാകും. ആഹാരം കഴിച്ച് കുറഞ്ഞത് 45 മിനിറ്റെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. കൂടാതെ ഉദര സംബന്ധമായ മറ്റ് അനുബന്ധ രോഗങ്ങൾക്കും ഇത് കാരണമാകും. ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് ദഹന സംബന്ധമായ പല പ്രശ്നങ്ങളും
ഉണ്ടാക്കാം. പലപ്പോഴും ഭക്ഷണ ശേഷം കുളിക്കുന്നവരിൽ ദഹനം മെല്ലെയാക്കാം. 

ചായ കുടിക്കല്ലേ...

ഭക്ഷണം കഴിച്ചയുടനെ നിങ്ങൾ ചായ കുടിക്കുകയാണെങ്കിൽ, ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് ശരീരത്തെ തടയുന്നു. ഇരുമ്പിന്റെ ആഗിരണം 87% കുറയുന്നു. ഇത് വിളർച്ച, തലകറക്കം, വിശപ്പ് കുറയുക എന്നിവയ്ക്ക് കാരണമാകും.