ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുൽവാമയിൽ പൊലീസ് സ്റ്റേഷന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. പൊലീസ് സ്റ്റേഷന് നേരെ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യസ്ഥാനത്തെത്തിയില്ല. പകരം സ്റ്റേഷന് പുറത്തെ തിരക്കേറിയ റോഡിൽ വീണ് പൊട്ടുകയായിരുന്നു. പ്രദേശവാസികളാണ് മൂന്ന് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.